തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പാടശേഖരങ്ങൾക്കും കൃഷിക്കൂട്ടങ്ങൾക്കുമായി അനുവദിച്ച പവർ ടില്ലർ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെരിന്തലേരി പാടശേഖരസമിതിക്ക് നല്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ. റുഖിയ മുഖ്യാതിഥിയായി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി. സുഷ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രമീള രാജൻ, മിനി ജോയി, ചെങ്ങളായി ഗ്രാമപഞ്ചായത്ത് വാർഡംഗം ടി. രാജ്കുമാർ, കൃഷി ഓഫീസർ വി. ജിനു, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി. തമ്പാൻ, രമേശൻ എന്നിവർ പ്രസംഗിച്ചു.